കുന്ദമംഗലം: ബുദ്ധിപരമായി വെല്ലുവിളികൾ നേരിടുന്നവരുടെ രക്ഷിതാക്കളുടെ സംഘടനയായ 'പരിവാർ ' കോഴിക്കോട് ജില്ലാ കമ്മിറ്റി മലാപ്പറമ്പ് ഇഖ്റ ആശുപത്രിയുമായി ചേർന്ന് നടപ്പിലാക്കുന്ന ആരോഗ്യപദ്ധതിയുടെ ഹെൽത്ത് കാർഡ് വിതരണം നടന്നു. കുന്ദമംഗലം സാംസ്കാരിക നിലയത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പരിവാർ ജില്ലാ ജോ. സെക്രട്ടറി കെ. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് കാർഡ് പദ്ധതിയെപ്പറ്റി പരിവാർ ജില്ലാ സെക്രട്ടറി കെ. പി അനിരുദ്ധൻ വിശദീകരിച്ചു. കുന്ദമംഗലം സെക്രട്ടറി സുധീഷ് കുമാർ സ്വാഗതവും കുരുവട്ടൂർ പരിവാർ സെക്രട്ടറി പ്രദീപ്കുമാർ നന്ദിയുംപറഞ്ഞു.