ബേപ്പൂർ : പൊന്നാനിയിൽ കപ്പൽ അപകടത്തിൽ മരിച്ച സലീം, ഗഫൂർ എന്നിവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായി 5000 രൂപയും പരിക്കേറ്റ മത്സ്യത്തൊഴിലാളികൾക്ക് താത്ക്കാലിക ധനസഹായമായി 2500 രൂപയും നൽകി. മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരൻ, മലപ്പുറം ഡയറക്ടർ ബോർഡ് അംഗം. പി.പി സെയ്തലവി, കോഴിക്കോട് ഡയറക്ടർ ബോർഡ് അംഗം വി.കെ.മോഹൻദാസ്, കൗൺസിലർ സൈഫു, മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സെക്രട്ടറി റഹീം, ജില്ലാ മാനേജർ ബിജു.കെ.കെ, കോഴിക്കോട് ജില്ലാ മാനേജർ മനോജ്. ഇ എന്നിവർ വീടുകളിലെത്തിയാണ് ധനസഹായം കൈമാറിയത്.