img20240516
ചങ്ങാതി പദ്ധതിയിൽ ഇൻസ്ട്രക്ടർമാർക്കുള്ള പരിശീലനം, ഇ.സത്യനാരായണൻ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: സംസ്ഥാന സാക്ഷരത മിഷൻ അന്യ സംസ്ഥാന തൊഴിലാളികളെ സാക്ഷരരാക്കാൻ ആരംഭിച്ച ചങ്ങാതി പദ്ധതിയുടെ ഭാഗമായി മുക്കം നഗരസഭ ഇൻസ്ട്രക്ടർമാർക്ക് പരിശീലനം നൽകി. ഇ.എം.എസ് സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന പരിശീലനം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.സത്യനാരായണൻ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ എം.ടി. വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലസാക്ഷരത മിഷൻ കോ ഓർഡിനേറ്റർ സി.വി. അനിൽ, അസി.കോ ഓർഡിനേറ്റർ മുഹമ്മദ് ബഷീർ, പ്രോജക്ട് കോ ഓർഡിനേറ്റർ സജി തോമസ് ,കെ.പി. നാരായണൻ,യു .പി . അബ്ദുൽ ഹമീദ് എന്നിവർ പ്രസംഗിച്ചു. സാക്ഷരത പ്രേരക് ജീജ സ്വാഗതവും രമണി നന്ദിയും പറഞ്ഞു.