കോഴിക്കോട്: നാടകകൃത്തും സംവിധായകനുമായ എ. ശാന്തകുമാറിന്റെ മൂന്നാം ചരമവാർഷികാചരണം പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ ജൂൺ 13, 14 , 15 തിയതികളിൽ കോഴിക്കോട്ട് നടക്കും. സംഘാടക സമിതി രൂപീകരണ യോഗത്തിൽ കെ. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പുരുഷൻ കടലുണ്ടി, ഡോ. യു. ഹേമന്ത്കുമാർ, വിൽസൺ സാമുവൽ, ഇ.എം. രാധാകൃഷ്ണൻ കരീം ദാസ്, പി. സൗദാമിനി,രാധാകൃഷ്ണൻ പേരാമ്പ്ര , ഗിരീഷ് മണ്ണൂർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ടി.പി. ദാസൻ (ചെയർമാൻ), എം.സി. സന്തോഷ് കുമാർ (ജന കൺവീനർ) കെ.പി. ശശികുമാർ ( ട്രഷറർ).