drama
തിയറ്റർ

മേപ്പയ്യൂർ: പീടിക്കണ്ടിമുക്ക് സ്പന്ദനം ആർട്സ് സംഘടിപ്പിക്കുന്ന കുട്ടികൾക്കുള്ള തിയറ്റർ പരിശീലനം ഇന്നും നാളെയും മേപ്പയ്യൂരിൽ നടക്കും. ഇന്ന് രാവിലെ 9ന് മേപ്പയ്യൂർ എൽ.പി സ്കൂൾ ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.പി.ഗവാസ് ഉദ്ഘാടനം ചെയ്യും. സിനിമ ,നാടക പ്രവർത്തകരായ കെ.വി.വിജേഷ്, കബനി സൈറ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും. ചലച്ചിത്ര പ്രവർത്തകൻ അമൽ അഷീഷ്, ചിത്രകാരൻ രഘുനാഥ് എന്നിവർ പരിശീലകരായെത്തും. തുടർച്ചയായ രണ്ടാം വർഷമാണ് സ്പന്ദനം ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് പ്രവേശനം. 500 രൂപ ഫീസ് നൽകി രജിസ്റ്റർ ചെയ്യാം.