കോഴിക്കോട് : കുടുബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ കക്കോടി ഗ്രാമപഞ്ചായത്തിൽ 'എന്നിടം' കാമ്പയിൻ ജില്ലാ തല ഉദ്ഘാടനം കോഴിക്കോട് അഡിഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് അജീഷ് .കെ നിർവഹിച്ചു. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ആർ.സിന്ധു അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ സിന്ധു എൻ .വി, മുൻ ചെയർപേഴ്സൺ സത്യവതി. പി, ലൈല.എ, സുധാകരൻ എന്നിവർ പ്രസംഗിച്ചു, ജില്ലാ പ്രോഗ്രാം മാനേജർ ശ്രീഷ്മ ശ്രീധർ പദ്ധതി വിശദീകരിച്ചു. സി. ഡി.എസ് ചെയർപേഴ്സൺ മിനിജ.കെ.കെ സ്വാഗതവും എ.ഡി.എസ് പ്രസിഡന്റ് സലീന നന്ദിയും പറഞ്ഞു. ചന്ദ്രകാന്താ കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ നേത്ര പരിശോധനയും നടന്നു