വടകര: കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ1989 ബാച്ച് എസ്.എസ്.എൽ.സി പൂർവ വിദ്യാർത്ഥി കൂട്ടായ്മ "സഹപാഠികൾ 10@ 89" ഒന്നാം വാർഷികം ഇരിങ്ങൽ സർഗാലയിൽ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്. എസ്, യു. എസ്. എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിവരെ അനുമോദിച്ചു. വേണു കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. കവിഎ. കെ. രഞ്ജിത്ത് മുഖ്യാതിഥിയായി. മനോജ് നാച്ചുറൽ അദ്ധ്യക്ഷത വഹിച്ചു. ടി. പി. കരുണൻ, ഷൈജു. പി .പി, ഗീതാ മോഹൻ, പ്രസീത .എ .കെ, സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.