ബാലുശ്ശേരി: ക്ഷേമനിധി ആനുകൂല്യം കാലതാമസം കൂടാതെ വിതരണം ചെയ്യണമെന്ന് ജനത ലേബർ യൂണിയൻ (ജെ.എൽ.യു) ആവശ്യപ്പെട്ടു. ക്ഷേമനിധിയിൽ അംഗത്വം എടുത്ത് അംശംദായം അടച്ചുവരുന്ന തൊഴിലാളികൾക്ക് അടച്ച തുക പോലും തിരിച്ചു നൽകാത്ത നടപടി പ്രതിഷേധർഹമാണെന്ന് യോഗം വിലയിരുത്തി .ജൂൺ എട്ടിന് എംപി വിരേന്ദ്രകുമാറിന്റെ നാലാം ചരമവാർഷിക ദിനാചരണം കോഴിക്കോട് നടത്താൻ തീരുമാനിച്ചു. യോഗത്തിൽ അനീസ് ബാലുശ്ശേരി അദ്ധ്യക്ഷത വഹിച്ചു. കെ. രാജൻ, അഡ്വ. രാജീവൻ മല്ലിശ്ശേരി, നീലിയോട്ട് നാണു, വേണുദാസ്. സി., നൗഫൽ കണ്ണാടപൊയിൽ, പി. കെ. ബിജു എന്നിവർ പ്രസംഗിച്ചു.