news
പി.കെ.സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: ഇലക്ട്രിസിറ്റി ബോർഡിലെ നിയമന നിരോധനത്തിനെതിരെ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് യൂനിയൻ (ഐ.എൻ ടി യു സി) കരിദിനം ആചരിച്ചു. നാദാപുരം ഡിവിഷന്റെ ആഭിമുഖ്യത്തിൽ കുറ്റ്യാടിയിൽ നടത്തിയ പ്രതിഷേധ സമരം കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി .കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. നാദാപുരം ഡിവിഷൻ വൈസ് പ്രസിഡന്റ് എ .സി.ജയേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.ഇ.ഇ.സി സംസ്ഥാന ജോ. സെക്രട്ടറി സുരേഷ് ബാബു ടി വി പി സ്വാഗതം പറഞ്ഞു. കോഴിക്കോട് ജില്ലാ സെക്രട്ടറി സദാശിവൻ മുഖ്യ പ്രഭാഷണം നടത്തി. ജോബ് വി പി പ്രസംഗിച്ചു.