iuml

കോഴിക്കോട്: മലബാറിൽ ഹയർസെക്കൻഡറി സീറ്റിലെ കുറവ് പരിഹരിക്കാത്ത സർക്കാർ നിലപാടിനെതിരെ മുസ്ലിംലീഗ് 29ന് മലബാറിലെ ആറ് ജില്ലകളിൽ കളക്ടറേറ്റ് മാർച്ച് നടത്തും. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ആദ്യഘട്ട സമരം. മലബാറിൽ 50,000 സീറ്റുകളുടെ കുറവുണ്ടെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. മലപ്പുറത്ത് ഇരുപതിനായിരം സീറ്റുകളുടെയും പാലക്കാട് ഒമ്പതിനായിരം സീറ്റുകളുടെയും കോഴിക്കോട്ട് ആറായിരം സീറ്റുകളുടെയും കുറവുണ്ട്. വിദ്യാത്ഥികൾക്ക് പഠിക്കാനുള്ള അവസരം ഒരുക്കണം. യു.ഡി.എഫ് ഭരണകാലത്ത് അനുവദിച്ചത് പോലെ അധിക ബാച്ച് അനുവദിക്കണമെന്നും പി.എം.എ. സലാം ആവശ്യപ്പെട്ടു.