കുറ്റ്യാടി :ലോക്സഭ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തോടെ യഥാർത്ഥ കേരളാ കോൺഗ്രസ് പി.ജെ ജോസഫ് നേതൃത്വം നൽകുന്ന പാർട്ടി യാണെന്ന് തെളിയുമെന്ന് കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം എൽ എ. കഴിഞ്ഞ ദിവസം കുറ്റ്യാടി ഭാഗങ്ങളിൽ നിന്ന് പാർട്ടിയിൽ ചേർന്നവർക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒ ഹരിദാസ്, ഇ.കെ.ജാബിർ, ഇർഫാൻ.എം .കെ എന്നിവരുടെ നേതൃത്വത്തിൽ പതിനഞ്ചോളം പേർ മെമ്പർഷിപ്പ് സ്വീകരിച്ചു. ജില്ലാ പ്രസിഡന്റ് പി .എം ജോർജ്, ജില്ലാ ജനറൽ സെക്രട്ടറി രാജീവ് തോമസ് , ടി .വി .ഗംഗാധരൻ , ജോ സെബാസ്റ്റ്യൻ കാഞ്ഞിരത്തിങ്കൽ, അഭിലാഷ് പാലഞ്ചേരി എന്നിവർ പ്രസംഗിച്ചു.