realestate
റിയൽ എസ്‌റ്റേറ്റ്

കോഴിക്കോട് : ഭൂമി പ്ലോട്ട് തിരിച്ചു വിൽക്കുന്നവർ റിയൽ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി നിയമം പാലിക്കണമെന്ന് കേരള റിയൽ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ചെയർമാൻ പി .എച്ച്. കുര്യൻ ബോധവത്ക്കരണ പരിപാടിയിൽ പറഞ്ഞു. നിയമത്തിലെ വിവിധ വകുപ്പുകളെക്കുറിച്ചും ചട്ടങ്ങൾ ലംഘിച്ചാലുള്ള പിഴകളെക്കുറിച്ചും അഡ്വ. പ്രീത പി മേനോൻ വിശദീകരിച്ചു. വിവിധ ജില്ലകളിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് പ്രൊമോട്ടർമാർ, ഭൂവുടമകൾ, അഭിഭാഷകർ, ഉപഭോക്താക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. സെക്രട്ടറി സി. വിനോദ് കുമാർ, ജെ.എസ്.ആർ ഡീഡ്സ് ആൻഡ് ഡോക്യുമെന്റ്സ് ഡയറക്ടർ അഡ്വ. അബ്ദുൾ ജലീൽ ഓനാത്ത് എന്നിവർ പ്രസംഗിച്ചു.