foorbal
ഫുട്‌ബോൾ ടൂർണമെന്റ്

കോഴിക്കോട് : സ്വാതന്ത്ര്യ സമര സേനാനിയും മുൻ മേയറും ഫുട്‌ബോൾ സംഘാടകനും കെ. ഡി. എഫ്. എ മുൻ പ്രസിഡന്റുമായിരുന്ന ഇ. സി ഭരതന്റെ പേരിൽ സംഘടിപ്പിക്കുന്ന ഇ. സി. ഭരതൻ സ്മാരക സബ് ജൂനിയർ ഫുട്‌ബോൾ ടൂർണമെന്റ് ഇന്ന് മലബാർ ക്രിസ്ത്യൻ കോളേജ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ആരംഭിക്കും. വൈകീട്ട് 3.30 ന് സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ ഉദ്ഘാടനം ചെയ്യും. അഡ്വ. എം. രാജൻ അദ്ധ്യക്ഷത വഹിക്കും. ആദ്യ മത്സരത്തിൽ ഇ. സി. ഭരതൻ മെമ്മോറിയൽ ക്ലബ് പി. എഫ്. സി ഒളവണ്ണയുമായി ഏറ്റുമുട്ടും. ഫൈനൽ മത്സരം 27 ന് നടക്കും.