pa
ഫോട്ടോ: സ്പന്ദനം 'പച്ചില ' തിയേറ്റർ ക്യാമ്പ് രണ്ടാമത് എഡിഷൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ.പി.ഗവാസ് ഉദ്ഘാടനം ചെയ്യുന്നു.

മേപ്പയ്യൂർ: സ്പന്ദനം ആർട്സിന്റെ ആഭിമുഖ്യത്തിൽ മേപ്പയ്യൂർ എൽ .പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ദ്വിദിന തിയറ്റർ ക്യാമ്പ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.പി.ഗവാസ് ഉദ്ഘാടനം ചെയ്തു. പി.കെ.പ്രിയേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര സംവിധായകൻ വിനീഷ് ആരാധ്യ, റിൻജു രാജ് എടവന, പി.കെ. ഭബിതേഷ് എന്നിവർ പ്രസംഗിച്ചു. പ്രശസ്ത ചലച്ചിത്ര-നാടക പ്രവർത്തകനായ കെ.വി. വിജേഷാണ് ക്യാമ്പ് ഡയറക്ടർ. കബനി സൈറ, രഘുനാഥ് എന്നിവർ ക്ലാസുകൾ നയിച്ചു. ഐ.എം.കലേഷ്, പ്രജീഷ് അമ്മാറത്ത് എന്നിവർ മുഖ്യാതിഥികളായി. ക്യാമ്പ് ഞായറാഴ്ച വൈകീട്ട് സമാപിക്കും. കബനി സൈറ, വിജേഷ്, അമൽ അഷീഷ്, കെ.രഞ്ജിത് എന്നിവർ ക്യാമ്പിലെത്തും.