ffff
കരിദിനം ആചരിച്ചു

ഫറോക്ക്: വൈദ്യുതി ബോർഡിൽ നിയമന നിരോനം ഏർപ്പെടുത്തി പിൻവാതിൽ നിയമങ്ങൾക്ക് ശ്രമം നടക്കുകയാണെന്നും ഇത്തരം ശ്രമങ്ങളെ അനുവദിക്കില്ലെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) കരിദിന പ്രതിഷേധ സംഗമം അഭിപ്രായപെട്ടു. കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ഫറോക്ക് ഡിവിഷൻ കമ്മിറ്റി, ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പരിപാടി ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജീവ് തിരുവച്ചിറ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ്‌ അലി. പി അദ്ധ്യക്ഷനായിരുന്നു.സുനിൽ കക്കുഴി, സി. രാജേഷ് ചാലിയം, അനിൽ കുമാർ പെരുമണ്ണ,​ ഇർഷാദ്. കെ,​ ഷാജി പെരുമണ്ണ എന്നിവർ പ്രസംഗിച്ചു.