കോഴിക്കോട്: വനവത്കരണത്തിന്റെ ഭാഗമായി യൂക്കാലിപ്‌സ് മരങ്ങൾ വച്ചു പിടിപ്പിക്കാനുള്ള വനം വകുപ്പ് തീരുമാനം പുനപരിശോധിക്കണമെന്ന് കിസാൻജനത സംസ്ഥാന ജനറൽ സെക്രട്ടറി ജോൺസൺ കുളത്തിങ്കൽ ആവശ്യപ്പെട്ടു .
പാരിസ്ഥിതിക പ്രശ്‌നങ്ങൾ കാരണം വന്യജീവികൾ നാട്ടിലേക്കിറങ്ങി കാർഷിക മേഖലയിൽ വലിയ ഭീകരാവസ്ഥ സൃഷ്ടിക്കുമ്പോൾ ജലം ഇല്ലാതാക്കുന്ന യൂക്കാലി മരങ്ങൾ നട്ട് പിടിപ്പിച്ചാൽ നാടിന് ആപത്താണെന്ന് അദ്ദേഹം പറഞ്ഞു. യൂക്കാലി മരങ്ങൾക്ക് പകരം വന്യമൃഗങ്ങൾക്ക് ഭക്ഷണമായി ഉപയോഗിക്കാൻ പറ്റുന്ന തരത്തിലുള്ള കായ്ഫലങ്ങൾ ഉണ്ടാകുന്ന മരങ്ങൾ നട്ടുപിടിപ്പിക്കുകയും നാടിനെ വന്യമൃഗശല്യത്തിൽ നിന്ന് മോചിപ്പിക്കാനുള്ള നടപടികൾ വനം വകുപ്പ് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.