reshma
വൈബ്ബ്സ് 92 വാർഷികാഘോഷം മാധ്യമപ്രവർത്തകൻ സജി തറയിൽ ഉദ്ഘാടനം ചെയ്യുന്നു

ബേപ്പൂർ : ബേപ്പൂർ ഹയർ സെക്കൻഡറി സ്ക്കൂൾ എസ്.എസ്.എൽ.സി 92 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ വൈബ്ബ്സ് വാർഷികാഘോഷം ഗോതീശ്വരം ബീച്ച് ഗാർഡനിൽ നടന്നു. മാദ്ധ്യമ പ്രവർത്തകൻ സജി തറയിൽ ഉദ്ഘാടനം ചെയ്തു. വൈബ്ബ്സ് പ്രസിഡന്റ് രാജേഷ് അച്ചാറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ബാസ് സി.വി,സജിത ഗോപി, സ്വാഗത സംഘം ചെയർമാൻ എ.വി ഷിബീഷ് ,പ്രീജു.എം എന്നിവർ പ്രസംഗിച്ചു .തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. പുതിയ ഭാരവാഹികളായി എ.വി ഷിബീഷ് (പ്രസിഡന്റ്) താഹിറ ,മിനി (വൈസ് പ്രസിഡന്റ്) ബിന്ദു .പി(സെക്രട്ടറി) മൻസൂർ ഹുസൈൻ ,ശശികുമാർ കെ(ജോ-സെക്രട്ടറി) പ്രബീഷ് പയ്യേരി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.