ബാലുശ്ശേരി: ബാലുശ്ശേരി പഞ്ചായത്തിലെ മികച്ച സ്കൂളുകൾക്കുള്ള സർവോദയം ട്രസ്റ്റിന്റെ ഈ വർഷത്തെ സദ് കീർത്തി പുരസ്കാരം പ്രഖ്യാപിച്ചു. എൽ.പി. വിഭാഗം കുഞ്ഞി അമ്മ നായിക്കണ്ടി സ്മാരക മെമന്റോയ്ക്ക് കാഞ്ഞിക്കാവ് എ.എൽ.പി.സ്ക്കൂളും യു.പി. വിഭാഗം ടി.കെ. ഭാസ്കരൻ സ്മാരക മെമന്റോയ്ക്ക് എരമംഗലം എ.യു.പി. സ്കൂളും ഹൈസ്കൂൾ വിഭാഗം വി.പി. ഉണ്ണിമാധവൻ സ്മാരക മെമന്റോയ്ക്ക് കോക്കല്ലൂർ ഹയർ സെക്കൻഡറി സ്കൂളും ഹയർ സെക്കൻഡറി വിഭാഗം ഹാജി. പി.സെയ്ദ് മുഹമ്മദ് സ്മാരക മെമന്റോയ്ക്ക് ജി.എച്ച്.എസ്. എസ്. ബാലുശ്ശേരിയും അർഹരായി. കൂടാതെ സ്കൂൾ ലൈബ്രറിയിലേയ്ക്ക് 2000 രൂപയുടെ പുസ്തകങ്ങളും നൽകുമെന്ന് സർവോദയം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.