വടകര: ഏറാമല ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓർക്കാട്ടേരി ടൗണിൽ മഴക്കാലപൂർവ്വ ശുചീകരണത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരജാഥ നടത്തി. ഓർക്കാട്ടേരി ടൗണിൽ നിന്ന് ആരംഭിച്ച് വിവിധഭാഗങ്ങളിലൂടെ സഞ്ചരിച്ച് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ സമാപിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. മിനിക ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷുഹൈബ് കുന്നത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജസീല വി.കെ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പറമ്പത്ത് പ്രഭാകരൻ , മെമ്പർമാരായ പ്രമോദ് ടി.കെ , ജി.രതീഷ് , രമ്യ കണ്ടിയിൽ , പഞ്ചായത്ത് സെക്രട്ടറി സജീവൻ, ഓർക്കാട്ടേരി ഹെൽത്ത് ഇൻസ്പെക്ടർ സജീവൻ എന്നിവർ നേതൃത്വംനൽകി.