img20240519
സെക്യുലർ സൊസൈറ്റി വാർഷിക സമ്മേളനം കുന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്‌ വി.അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: സെക്യുലർ സൊസൈറ്റി കോഴിക്കോട് വാർഷിക സമ്മേളനവും സെമിനാറും നാടക ക്യാമ്പും സംഘടിപ്പിച്ചു.വാർഷിക സമ്മേളനം കുന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പി.വി.അമ്പിളി അദ്ധ്യക്ഷത വഹിച്ചു ടി.ശിവാനന്ദൻ, സുലൈമാൻ കുന്നത്ത്, സുധീഷ് കുമാർ കോട്ടിയേരി, കെ.മൊയ്തീൻകോയ, വി.എം. മജീദ് പ്രസംഗിച്ചു.ശശി ചെമ്പക്കോട് സ്വാഗതവും ആസ്യകൃഷ്ണകുമാർ നന്ദിയും പറഞ്ഞു. "ഇന്ത്യൻ ജനാധിപത്യം: വെല്ലുവിളികളും" സാദ്ധ്യതകളും എന്ന വിഷയത്തിൽ നടത്തിയ സെമിനാറിൽ അഡ്വ.പി.എൻ.ഉദയഭാനു വിഷയം അവതരിപ്പിച്ചു.ഡോ.ജ്യോതി രാജ്, പി.സി.ഗോപാലൻ, എൻ.കെ.മധുസൂദനൻ, പി.കെ.ഹൻസാരി, പൈൻ ചർച്ചയിൽ സംബന്ധിച്ചു. നാടകപരിശീലനത്തിന് അഭിനവ് നേതൃത്വംനൽകി. സി.പി. കൃഷ്ണകുമാർ ,ബേബിജയിംസ് എന്നിവരെ പദ്മ റഹിം ആദരിച്ചു.