slrc

കോഴിക്കോട്: സലഫി ലേണിംഗ് ആൻഡ് റിസർച്ച് സെന്ററിന്റെ (എസ്.എൽ.ആർ.സി) 36ാം സംസ്ഥാന സംഗമവും അവാർഡ് വിതരണവും കോഴിക്കോട്ട് നടന്നു. വൈജ്ഞാനിക സമ്മേളനം,ഖുർആൻ വിജ്ഞാന മത്സരങ്ങൾ,പുസ്‌തക പ്രകാശനം,സാംസ്‌കാരിക അവാർഡ് വിതരണം തുടങ്ങിയവും സംഘടിപ്പിച്ചു.

സാംസ്‌കാരിക അവാർഡ് വിതരണ പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനവും മികച്ച വിജയം നേടിയ പഠിതാക്കൾക്കുള്ള ഗോൾഡ് മെഡൽ വിതരണവും ഇ.ടി.മുഹമ്മദ് ബഷീർ എം.പി നിർവഹിച്ചു. ഖുർആൻ വിജ്ഞാന മത്സരങ്ങളിലെ വിജയികൾക്കുള്ള അവാർഡുകൾ പി.കെ.ബഷീർ എം.എൽ.എ വിതരണം ചെയ്‌തു.

സ്വാഗതസംഘം ചെയർമാൻ ഡോ.അബ്ദുല്ല ചെറയക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. 'നഹ്‌വുൽ വാളിഹ്' മൂന്നാം ഭാഗം മൊഴിമാറ്റത്തിന്റെ പ്രകാശനം കെ.എൻ.എം പ്രസിഡന്റ് ടി.പി.അബ്ദുല്ലകോയ മദനി നിർവഹിച്ചു. പരിസൺസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എൻ.കെ.മുഹമ്മദലി പുസ്തകം സ്വീകരിച്ചു. എസ്.എൽ.ആർ.സി റിവ്യൂവിന്റെ പ്രകാശനം മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് നിർവഹിച്ചു. മെട്രോ കാർഡിയാക് ഹോസ്‌പിറ്റൽ ചെയർമാൻ ഡോ.പി.പി.മുഹമ്മദ് മുസ്തഫ ആദ്യ കോപ്പി സ്വീകരിച്ചു. എസ്.എൽ.ആർ.സി ഡയറക്ടർ കെ.വി.അബ്ദുൽ ലത്തീഫ് മൗലവി സമാപന പ്രഭാഷണം നടത്തി. സെക്രട്ടറി കെ.എം.മുഹമ്മദ് അഷ്‌റഫ് പ്രസംഗിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ കെ.ഇഫ്തികാർ സ്വാഗതവും ബി.വി.അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.

വൈജ്ഞാനിക സമ്മേളനം അഹമ്മദ് ദേവർകോവിൽ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. എസ്.എൽ.ആർ.സി പ്രസിഡന്റ് പി.ഹാറൂൻ അദ്ധ്യക്ഷത വഹിച്ചു. ഖുർആൻ ഹിഫ്‌ള് മത്സരത്തിന്റെ ഉദ്ഘാടനം കെ.എൻ.എം വൈസ് പ്രസിഡന്റ് ഡോ.ഹുസൈൻ മടവൂർ നിർവഹിച്ചു. സ്വാഗതസംഘം കൺവീനർ എം.ഹാരിസ് സ്വാഗതവും

സ്വാഗതസംഘം വൈസ് ചെയർമാൻ കെ.മുഹമ്മദ് കമാൽ നന്ദിയും പറഞ്ഞു.

ഫോട്ടോ: എസ്.എൽ.ആർ.സി 36ാം സംസ്ഥാന സംഗമത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക അവാർഡ് വിതരണ പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം ഇ.ടി.മുഹമ്മദ് ബഷീർ എം.പി നിർവഹിക്കുന്നു. എസ്.എൽ.ആർ.സി പ്രസിഡന്റ് പി.ഹാറൂൻ,പി.കെ.ബഷീർ എം.എൽ.എ,കെ.എൻ.എം പ്രസിഡന്റ് ടി.പി.അബ്ദുല്ലകോയ മദനി,കെ.ഇഫ്തികാർ, ഡോ.അബ്ദുല്ല ചെറയക്കാട്ട്,മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ്,എസ്.എൽ.ആർ.സി ഡയറക്ടർ കെ.വി.അബ്ദുൽ ലത്തീഫ് മൗലവി,പരിസൺസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എൻ.കെ.മുഹമ്മദലി തുടങ്ങിയവർ സമീപം