news
കെ.കെ.ദിനേശനും കുടുംബവും വീൽചെയർ നൽകുന്നു.

കുറ്റ്യാടി: കുന്നുമ്മൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വീൽ ചെയർ നൽകി. കുറ്റ്യാടി, നാദാപുരം മേഖലയിലെ പഴയ കാല നവോത്ഥാന പ്രസ്ഥാനങ്ങളുടെ മുൻനിരക്കാരനും, ഭിഷഗ്വരനുമായിരുന്ന പരേതനായ കരുവാങ്കണ്ടി ഇ.കെ വൈദ്യരുടെ ഭാര്യ പരേതയായ കരുവാങ്കണ്ടി അമ്മാളു അമ്മയുടെ സ്മരണാർത്ഥം മകനും സി.പി.എം ജില്ലാസെക്രട്ടറിയേറ്റ് അംഗവുമായ കെ.കെ ദിനേശനും കുടുംബവുമാണ് വീൽചെയർ നൽകിയത്. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ ഏറ്റുവാങ്ങി. മെഡിക്കൽ ഓഫീസർ ഡോ. സി പി സജിത, എം ടി മജീഷ്, പാലിയേറ്റീവ് സിസ്റ്റർ വിനീത, ഹെൽത്ത് ഇൻസ്പെക്ടർ ജയൻ എന്നിവർ പങ്കെടുത്തു.