kunnamngalamnewsw
പി എഫ് സി കുന്ദമംഗലം സംഘടിപ്പിക്കുന്ന ആറാമത് പ്രീമിയർ ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സർക്കിൾ ഇൻസ്‌പെക്ടർ എസ്ശ്രീകുമാർ ഉദ്ഘാടനംചെയ്യുന്നു

കുന്ദമംഗലം: പി എഫ് സി കുന്ദമംഗലം സംഘടിപ്പിക്കുന്ന ആറാമത് പ്രീമിയർ ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സർക്കിൾ ഇൻസ്‌പെക്ടർ എസ്ശ്രീകുമാർ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി മുഖ്യാതിഥിയായി. 10 ദിവസം നീണ്ടു നിൽക്കുന്ന ടൂർണമെന്റിൽ സീനിയർ ജൂനിയർ വുമൺസ് കാറ്റഗറിയിൽ 19 ടീമുകളിലായി 230 ഓളം പേർ പങ്കെടുക്കും. ശർബിൻ അദ്ധ്യക്ഷത വഹിച്ചു. സവെൻസ്പോർട്സ് അക്കാഡമി കോച്ച് നവാസ് റഹ്മാൻ,സിഫ്‌സി കാരത്തൂർ റിയാസ്, പ്രസിഡന്റ് ജാഫർ, സെക്രട്ടറി സൽമാൻ ഫാരിസ് പ്രസംഗിച്ചു. എല്ലാ ദിവസവും 4 മണി മുതൽ 11 മണി വരെ കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് മത്സരം.