കുന്ദമംഗലം: ചാത്തങ്കാവ് പൊതുജന വായനശാലയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ വി എച്ച് എസ് സി ,എൽ എസ് എസ് , യുഎസ് എസ് പരീക്ഷകളിൽ വിജയം നേടിയ എല്ലാ വിദ്യാർത്ഥികളെയും കൃഷിയിൽ മികവ് തെളിയിച്ചവരെയും , വായനശാലയിൽനിന്ന് ഏറ്റവും കൂടുതൽ പുസ്തകങ്ങളെടുത്ത് വായിച്ച വയോജനങ്ങളെയും അനുമോദിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മേൽ അനുമോദന സദസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി.മനോജ് അദ്ധ്യക്ഷത വഹിച്ചു. ഉപരിപഠനത്തിലെ പുതിയ സാദ്ധ്യതകളെക്കുറിച്ച് പി.എ.ഹുസൈൻ ക്ലാസെടുത്തു. സുരേഷ് ബാബു, സി എം.ബൈജു, കെ.സുരേഷ് ബാബു, പി.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. വായനശാല സെക്രട്ടറി കെ.രത്നാകരൻ സ്വാഗതം പറഞ്ഞു.