ബാലുശ്ശേരി: കുമാരനാശാന്റെ ചരമ ശതാബ്ദിയുടെ ഭാഗമായി സർഗവേദി ബാലുശ്ശേരിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രഭാഷണ പരമ്പരയ്ക്ക് തുടക്കമായി. കരുണയിലെ പ്രണയ സങ്കല്പം എന്ന വിഷയത്തിൽ ഓണിൽ രവീന്ദ്രനും, ചണ്ഡാലഭിക്ഷുകിയും ബൗദ്ധദർശനവും എന്ന വിഷയത്തിൽ ശ്രീലാൽ മഞ്ഞപ്പാലവും പ്രഭാഷണം നടത്തി. പ്രദീപ് കുമാർ കറ്റോട് അദ്ധ്യക്ഷത വഹിച്ചു. വി.പി. ബാലൻ, വി.പി ഏലിയാസ്, രാജൻ ബാലുശ്ശേരി, ഹബീബ , സുധൻ നന്മണ്ട, യശോധ നിർമ്മല്ലൂർ, ഷനീഷ് സണ്ണി, പൃഥ്വിരാജ് മൊടക്കല്ലൂർ പ്രസംഗിച്ചു. 25 ന് വി.പി ബാലനും, ജൂൺ 2 ന് ഡോ. പ്രദീപ്കുമാർ കറ്റോടും , 9 ന് വി.പി ഏലിയാസും പ്രഭാഷണം നടത്തും.