കോഴിക്കോട്: തളി ശ്രീ മഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ വൈകാശി വിശാഖം, വിവിധ പൂജാദി കർമ്മങ്ങളോടെ ഇന്ന് ആഘോഷിക്കും. ക്ഷേത്രത്തിൽ മഹാഗണപതി ഹോമം, രുദ്രാഭിഷേകം, വൈകാശി വിശാഖ സ്‌കന്ദ പൂജ, ശ്രീ രുദ്രാഭിഷേകം, തൃകാല പൂജ, പാൽ അഭിഷേകം, പഞ്ചാമൃതം അഭിഷേകം, തേൻ അഭിഷേകം, എണ്ണ അഭിഷേകം, കാവടി പൂജ, സുബ്രഹ്മണ്യ പൂജ, സുബ്രഹ്മണ്യ അഷ്ടോത്തര അർച്ചന, സുബ്രഹ്മണ്യ സഹസ്രനാമാർച്ചന, പാൽപ്പായസം നിവേദ്യം എന്നിവ ഉണ്ടായിരിക്കുന്നതാണ്. പൂജാദി കർമ്മങ്ങൾക്ക് ക്ഷേത്രം പുരോഹിതൻ ബാലസുബ്രഹ്മണ്യ ശർമ്മ മുഖ്യ കാർമ്മികത്വം വഹിക്കും. 'വൈകാശി വിശാഖം' വിശേഷാൽ വഴിപാടുകൾക്ക് ക്ഷേത്രവുമായി ബന്ധപ്പെടാം. ഫോൺ: 9446503460.