കോഴിക്കോട്: അമൃത് പദ്ധതി ഉൾപ്പെടെ വിവിധ പദ്ധതികൾ സംയോജിപ്പിച്ച് നടപ്പാക്കിയ ഡ്രെയിനേജ് മാസ്റ്റർ പ്ലാൻ സിസ്റ്റം അശാസ്ത്രീയമാണെന്നും, ചെറിയ മഴ പെയ്താൽ പൊലും വെള്ളം കയറുന്ന പരിതസ്ഥിതി തുടരുകയാണെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസത്തെ ഇടമഴയ്ക്കുപോലും നഗരത്തിൽ വെളളം കയറി കച്ചവടക്കാർക്ക് ലക്ഷങ്ങൾ നഷ്ടമുണ്ടാകുന്ന സ്ഥിതി ഉണ്ടായി. കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് ഇതിന് അടിയന്തിര പരിഹാരം കാണണമെന്ന് വി.കെ.സജീവൻ ആവശ്യപ്പെട്ടു. മഴക്കാല പൂർവ്വ ശുചീകരണം ഇതുവരെ പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. മഴവെള ളമലിനജല നിയന്ത്രണ പ്ലാനുകൾ അശാസ്ത്രീയമായി നടപ്പിലാക്കിയതും, കോർപ്പറേഷന്റെ അനാസ്ഥയുമാണ് മഴ പെയ്തപ്പോൾ നഗരം വെളളത്തിൽ മുങ്ങാൻ കാരണമെന്നും സജീവൻ കൂട്ടിച്ചേർത്തു.