kk
രാജീവ് ഗാന്ധിയുടെ 33- മത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഫോറസ്ട്രി ബോർഡിന്റെ നേതൃത്വത്തിൽ കടപ്പുറം രക്തസാക്ഷി മണ്ഡപത്തിൽ ഡി.സി. സി പ്രസിഡന്റ്‌ കെ. പ്രവീൺ കുമാർ രാജീവ് ഗാന്ധിയുടെ ഛായ പടത്തിൽ പുഷ്പാർച്ചന നടത്തുന്നു.

കോഴിക്കോട് : ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു. ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. രാജ്യത്തിന്റെ വികസനകാര്യത്തിൽ ഭാവനാസമ്പന്നമായി നേതൃത്വം നൽകിയ പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധിയെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രസാങ്കേതിക രംഗങ്ങളിൽ വൻകുതിച്ചുചാട്ടത്തിന് രാജ്യത്തെ പ്രാപ്തമാക്കിയത് അദ്ദേഹത്തിന്റെ ഭരണ നേതൃത്വമായിരുന്നു. കമ്പ്യൂട്ടർവത്കരണവും ടെലികമ്മ്യൂണിക്കേഷൻ രംഗത്തെ വിപ്ലവകരമായ മുന്നേറ്റവും രാജ്യം എക്കാലവും സ്മരിക്കും. പഞ്ചായത്തീരാജ്‌നഗരപാലികാ നിയമം, പതിനെട്ട് വയസ് തികഞ്ഞവർക്ക് വോട്ടവകാശം ത്രിതല പഞ്ചായത്തുകളിൽ വനിതകൾക്ക് 33 ശതമാനം സംവരണം തുടങ്ങിയ നിരവധി പരിഷ്‌കാരങ്ങൾ എക്കാലത്തും ഓർമ്മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എം. നിയാസ് ഉദ്ഘാടനം ചെയ്തു. കെ.സി. അബു പ്രതിജ്ഞ ചൊല്ലികൊടുത്തു. പി.എം അബ്ദുറഹിമാൻ, കെ. രാമചന്ദ്രൻ, കെ.പി. ബാബു, പി. മൊയ്തീൻ, ആർ. ഷെഹിൻ, ചോലക്കൽ രാജേന്ദ്രൻ, ഷാജിർ അറഫാത്ത്, പി. കുഞ്ഞിമൊയ്തീൻ, പി. മമ്മത്‌കോയ, എൻ. ഷെറിൽബാബു തുടങ്ങിയവർ സംസാരിച്ചു. ഫോറസ്ട്രി ബോർഡിന്റെ നേതൃത്വത്തിൽ കടപ്പുറം രക്തസാക്ഷി മണ്ഡപത്തിൽ രാജീവ്ഗാന്ധിയുടെ ഛായാപടത്തിൽ പുഷ്പാർച്ചന നടത്തി.