kunnamangalamnews
ഈസ്റ്റ്‌ പയമ്പ്രയിലെ അരീക്കുഴിയിൽ ആരംഭിച്ച പുതിയ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം അക്കിനാരി മുഹമ്മദ്‌ നിർവഹിക്കുന്നു

പയമ്പ്ര: രൂക്ഷമായ കുടിവെള്ള പ്രശ്നം അനുഭവപ്പെടുന്ന ഈസ്റ്റ്‌ പയമ്പ്രയിലെ അരീക്കുഴിയിൽ പ്രദേശത്ത് പുതിയ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം അക്കിനാരി മുഹമ്മദ്‌ നിർവഹിച്ചു. റാഫിപാലത്ത് വിട്ടു നൽകിയ സ്ഥലത്താണ് കിണർ നിർമ്മിച്ചത്. ഇരുപതോളം കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്ന കുടിവെള്ളപദ്ധതിയുടെ കിണർ നിർമാണത്തിന് ആവശ്യമായ ഫണ്ട്‌ നൽകിയത് പ്രദേശത്തെ സുമനസ്സുകളാണ്. ഉസ്താദ് ഇയാസ് അഹ്സനിയുടെ പ്രാർത്ഥനയോടെ ചടങ്ങ് ആരംഭിച്ചു. കെ.സി. ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. റാഫി പാലത്ത്, മുഹമ്മദലി, ഇയാസ് അഹ്സനി, അജേഷ് പൊയിൽ താഴം, പി.പി.സാലിം എന്നിവർ പ്രസംഗിച്ചു. നിർമ്മാണ കമ്മിറ്റി ചെയർമാൻ മുസ്തഫ യമാനിയ സ്വാഗതവും കൺവീനർ റസാക്ക് പൊയിൽതാഴം നന്ദിയും പറഞ്ഞു.