kstu
kstu

കോഴിക്കോട്: സ്‌കൂൾ ഏകീകരണം വിദ്യാഭ്യാസമേഖലയിൽ ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നതിനാൽ ഖാദർ കമ്മിഷൻ റിപ്പോർട്ട് തള്ളിക്കളയണമെന്ന് കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. എസ്.എസ്.എൽ.സി വാല്യുവേഷൻ പൂർത്തിയാക്കി ഫലം വന്നിട്ട് ആഴ്ചകളായെങ്കിലും ചുമതലയുണ്ടായിരുന്ന അദ്ധ്യാപകർക്ക് ഇതേവരെ വേതനമോ ഡി.എയോ നൽകിയിട്ടില്ല. ഇതിനിടയിലാണ് റീ വാല്യുവേഷൻ ക്യാമ്പിലേക്കുള്ള അദ്ധ്യാപകരെ നിയോഗിച്ചുള്ള ഉത്തരവ്. അശാസ്ത്രീയമായ ഉത്തരവിൽ പ്രതിഷേധിച്ച് റീവാലുവേഷൻ ചുമതലയിൽനിന്ന് വിട്ടുനിൽക്കേണ്ടി വരുമെന്ന് കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അബ്ദുള്ളയും ജനറൽ സെക്രട്ടറി പി.കെ.അസീസും ആവശ്യപ്പെട്ടു.