വടകര: ലോകസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ചോറോട് ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. വടകര പൊലീസ് ഇൻസ്പെക്ടർ ടി.പി.സുമേഷ് നിർദേശങ്ങൾ അവതരിപ്പിച്ചു. മണ്ഡലത്തിൽ ജയിച്ചവർക്ക് മാത്രമേ ജൂൺ നാലിന് ആഹ്ലാദപ്രകടനം നടത്താൻ പാടുള്ളൂവെന്നും പൊലീസിനെ മുൻകൂട്ടി അറിയിക്കമെന്നുമാണ് നിർദ്ദേശങ്ങൾ. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയിൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.എം.രാജൻ, രാജേഷ് ചോറോട്, ഇസ്മയിൽ.പി, പ്രസാദ് വിലങ്ങിൽ, ശ്രീധരൻ സി.പി, അബൂബക്കർ, കെ.വി. മോഹൻദാസ്, കെ.കെ.സദാശിവൻ, പഞ്ചായത്ത് അംഗം വി.പി.അബൂബക്കർ എന്നിവർ പ്രസംഗിച്ചു.പഞ്ചായത്ത് സെക്രട്ടറി നിഷ എൻ തയ്യിൽ സ്വാഗതം പറഞ്ഞു.