കുന്ദമംഗലം: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് 8,14 വാർഡുകളിലെ ഉന്നത വിജയം കൈവരിച്ച മുഴുവൻ കുട്ടികളെയും വാർഡ്മെമ്പർമാർ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. ചടങ്ങിൽ എം.എ. മലയാളം വിത്ത് ജേർണലിസം ഒന്നാം റാങ്ക്നേടിയ അതുല്യയെയും ആദരിച്ചു. ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.കൗലത്ത് അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണൽ ഷബ്‌ന റഷീദ്, വാർഡ് മെമ്പർ കെ.കെ.സി നൗഷാദ്, ഷിജു,അമീൻ, ചന്ദ്രൻ, അഷ്‌റഫ്, വേലായുധൻ, ഗിരിജ, മിന്നത്ത്, സജിനി, നന്ദിനി, അനിഷ, ഫൈസൽ, അതുല്യ എന്നിവർ പ്രസംഗിച്ചു.