prathibha
prathibha

വടകര: രാമത്ത് മുക്ക് ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ എൽ.എസ്.എസ്, യു.എസ്. എസ്, എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. ചോറോട് ഗവ.ഹയർ സെക്കൻഡറി സ്ക്കൂൾ പ്രിൻസിപ്പൽ ദീപ കെ.ജി ഉപഹാരങ്ങൾ നൽകി. കെ.എസ്.ഇ.ബി അസി. എൻജിനീയർ ദിപിൻദാസ് ഊർജസംരക്ഷണ ക്ലാസെടുത്തു. ഗ്രാമശ്രീ പ്രസിഡന്റ് ടി.കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങിൽ. എൻ.കെ.അജിത് കുമാർ, സജിത് ചാത്തോത്ത് പ്രസംഗിച്ചു. ജനറൽ ബോഡി യോഗത്തിൽ യൂസഫ് സി.കെ അനുശോചന പ്രമേയവും ടി.കെ. മനോജൻ പ്രവർത്തനറിപ്പോർട്ടും എൻ.കെ. മോഹനൻ വരവ് ചെലവും അവതരിപ്പിച്ചു. വി.എം.മോഹനൻ സ്വാഗതവും മഹേഷ് പി.കെ നന്ദിയും പറഞ്ഞു.