sapthaswara
വടകര സപ്തസ്വര ഭക്തിഗാന ട്രൂപ്പ് കോ. ഓർഡിനേറ്റർ എ.പ്രബിതയെ ആദരിക്കുന്നു

വടകര: ചെറുശ്ശേരി റോഡ് കേന്ദ്രമാക്കി, ഏഴ് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച വനിതാ സാംസ്‌ക്കാരിക സംഘടനയായ ജ്വാലയുടെ ഏഴാം വാർഷികം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ആഘോഷ പരിപാടി കവയിത്രി അജിതാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ.എം.മുരളീധരൻ, ഡോ. കല്യാണിക്കുട്ടി, ടി.എച്ച്.വിജയരാഘവൻ, എ.പി പ്രകാശൻ, അജിത്ത് പറമ്പത്ത് എന്നിവർ പ്രസംഗിച്ചു. വടകരയിലെ പ്രശസ്ത ഭക്തിഗാന ട്രൂപ്പായ സപ്തസ്വരയുടെ കോ. ഓർഡിനേറ്ററായ എ പ്രബിതയെ ചടങ്ങിൽ ആദരിച്ചു. രമ്യ അതിഥികളെ പരിചയപ്പെടുത്തി. സാവിത്രി സ്വാഗതവും, അഞ്ജലി പ്രതാപ് നന്ദിയും പറഞ്ഞു. സജിതാ വിജയരാഘവനും, സിന്ധു അനിൽകുമാറും കലാപരിപാടികൾ നിയന്ത്രിച്ചു