വടകര : ഇന്ത്യൻ ദന്തൽ അസോസിയേഷൻ കേരള ഘടകം സംഘടിപ്പിച്ച സോണൽ കലോത്സവത്തിൽ ഐ.ഡി.എ വടകര ബ്രാഞ്ച് ചാമ്പ്യന്മാരായി. വടകര ശ്രീ ഗോകുലം പബ്ലിക് സ്കൂളിൽ നടന്ന കലോത്സവം ഐ.ഡി.എ സംസ്ഥാന പ്രസിഡന്റ് ഡോ.ടെറി തോമസ് എടത്തൊട്ടി ഉദ്ഘാടനം ചെയ്തു. സിനി ആർട്ടിസ്റ്റ് മിസ്.അനുമോൾ മുഖ്യാതിഥിയായി. ഐ.ഡി.എ സംസ്ഥാന സെക്രട്ടറി ഡോ.ദീബു.ജെ.മാത്യു, സംസ്ഥാന കലാ ചെയർമാൻ ഡോ.അനിൽകുമാർ.പി.കെ, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ശ്രീജൻ.സി.കെ, ഡോ.സലിൽ.സി, ഡോ.അശ്വതി സുഷാന്ത് തുടങ്ങിയവർ പ്രസംഗിച്ചു. ഐ.ഡി.എ വടകര ബ്രാഞ്ച് പ്രസിഡന്റ് ഡോ.ഷാലു മോഹൻ സ്വാഗതവും സെക്രട്ടറി ഡോ.നിധിൻ പ്രഭാകർ നന്ദിയും പറഞ്ഞു. ഐ.ഡി.എ കോസ്റ്റൽ മലബാർ രണ്ടാം സ്ഥാനം നേടി.