@കൂടുതൽ നഷ്ടം വാഴക്കർഷകർക്ക്- 278. 75 കോടി
കോഴിക്കോട്: കനത്തു പെയ്ത വേനൽ മഴയിൽ ജില്ലയിൽ മൂന്ന് കോടിയുടെ കൃഷി നാശം. മേയ് 10 മുതൽ 24 വരെയുള്ള കൃഷി വകുപ്പിന്റെ കണക്കുപ്രകാരം 1,635 കർഷകരുടെ 46.94 ഹെക്ടറിലെ 315.46 കോടി രൂപയുടെ കൃഷിയാണ് മഴയിലും കാറ്റിലും നശിച്ചത്. കഴിഞ്ഞ നാലു ദിവസമായി പെയ്ത മഴയിൽ മാത്രം രണ്ടുകോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായി. വാഴക്കർഷകർക്കാണ് കൂടുതൽ നഷ്ടം. 278. 75 കോടി. 1039 വാഴക്കർഷകരുടെ 27.86 എക്കറിലെ കൃഷിയാണ് നശിച്ചത്. ഇതിൽ 244.92 കോടിയുടെ കുലച്ച വാഴയും, 33.83 ലക്ഷം രൂപയുടെ കുലക്കാത്ത വാഴയും നിലംപൊത്തി. രണ്ടാമത് തെങ്ങാണ്. 3.64 ഹെക്ടർ പ്രദേശത്തെ കൃഷി നശിച്ചതിലൂടെ കർഷകർക്കുണ്ടായത് 19.15 ലക്ഷത്തിന്റെ നാശ നഷ്ടമാണ്. കുരുമുളക് കർഷകർക്ക് 4.97 ലക്ഷത്തിന്റെ നാശവുമുണ്ടായി. 1.596 ഹെക്ടർ പ്രദേശത്തെ നെൽകൃഷി പൂർണമായും നശിച്ചു. കൂടുതൽ നാശനഷ്ടമുണ്ടായത് മുക്കം ബ്ലോക്കിലാണ്. 410 കർഷകരുടെ 14.62 ഹെക്ടറിലെ കൃഷി നശിച്ചതിലൂടെ 1, 31.49 നഷ്ടമാണുണ്ടായത്. കുറവ് കോഴിക്കോട് ബ്ലോക്കിലാണ് . 85000.
വൻതോതിൽ നശിച്ചവയിൽ തെങ്ങും നെല്ലും റബ്ബറും മുതൽ വിളവെടുപ്പിന് പാകമായ പച്ചക്കറികൾ വരെ ഉൾപ്പെടുന്നു. വിലയിടിവും ഉത്പ്പാദനത്തകർച്ചയും സൃഷ്ടിച്ച കനത്ത നഷ്ടം അതിജീവിക്കാൻ പാട്ടത്തിനെടുത്തും വായ്പയെടുത്തും കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്ന നൂറു കണക്കിന് കർഷക കുടുംബങ്ങൾ ഇനി എന്തുചെയ്യുമെന്നറിയാതെ കുഴങ്ങുകയാണ്. വയലുകളിലും പച്ചക്കറി തോട്ടങ്ങളിലുമടക്കം പുഴവെള്ളം കയറി വൻനാശമാണ് നേരിട്ടത്.
@ വിള, രൂപ(ലക്ഷത്തിൽ)
റബ്ബർ- 1.72
അടക്ക- 1.93
നെൽ- 2.39
കുരുമുളക്- 4.97
മരച്ചീനി- 30000
കൊക്കോ- 9000
പച്ചക്കറി- 1.94
ജാതി- 3.85
@വിളനാശം -ബ്ളോക്ക് (ലക്ഷത്തിൽ)
കാക്കൂർ - 36.5,
കൊടുവള്ളി - 37.2
കൊയിലാണ്ടി 1.22,
കുന്നുമ്മൽ 25.30,
പേരാമ്പ്ര 28.27,
തിക്കോടി 4.00,
തോടന്നൂർ 15.37,
തൂണേരി 13. 22,
ഉള്ള്യേരി 22.67
കോഴിക്കോട് 85,000