heart
heart

കോഴിക്കോട്: കോഴിക്കോട് ഈസ്റ്റ് റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ ആസ്റ്റർ വോളണ്ടിയേഴ്സുമായി സഹകരിച്ച് കുട്ടികൾക്കായി സൗജന്യഹൃദയ ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂൺ ഒന്നിന് രാവിലെ ഒമ്പത് മുതൽ ചക്കോരത്തുകുളം റോട്ടറി യൂത്ത് സെന്ററിൽ നടക്കുന്ന ക്യാമ്പിൽ ആസ്റ്റർ മിംസിലെ പീഡിയാട്രിക് കാർഡിയാക് സർജന്മാർ പങ്കെടുക്കും. നിർദ്ധനരായ കുട്ടികൾക്ക് സൗജന്യ ചികിത്സയും സർജറിയും നൽകുന്നതിനൊപ്പം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ചികിത്സ ആനുകൂല്യങ്ങളും നൽകും. ഫോൺ: 9847997073, 9400854480. വാർത്താ സമ്മേളനത്തിൽ റോട്ടറി ക്ലബ് കോഴിക്കോട് ഈസ്റ്റ് പ്രസിഡന്റ് സുന്ദർ രാജുലു, ഡോ. ശബരിനാഥ് മേനോൻ, ഡോ. രേണു. പി. കുറുപ്പ്, ഡോ. ഗിരീഷ് വാര്യർ ങ്കെടുത്തു.