കോഴിക്കോട്: 19ാമത് ദക്ഷിണ പശ്ചിമ മേഖല തയ്ക്വോൺഡോ ചാമ്പ്യൻഷിപ്പ് ഇന്നും നാളെയും ദേവഗിരി സി.എം.ഐ പബ്ലിക് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ഇന്ന് രാവിലെ 10 ന് ഉത്തരമേഖല ഐ.ജി കെ. സേതുരാമൻ ഉദ്ഘാടനം ചെയ്യും. തയ്ക്വോൺഡോ അസോസിയേഷൻ പ്രസിഡന്റ് രാജേന്ദ്രൻ ബാലൻ അദ്ധ്യക്ഷത വഹിക്കും. സ്പാറിങ്ങ്, തുൾസ്, ഗ്രൂപ് തുൾസ്, സെൽഫ് ഡിഫൻസ് ടെക്നിക്ക് ഇനങ്ങളിലാണ് മത്സരങ്ങൾ. മെഡൽ നേടുന്നവർക്ക് അഹമ്മദാബാദിൽ നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കാം. നാളത്തെ സമാപന ചടങ്ങിൽ സമ്മാനങ്ങൾ നൽകും. വാർത്താസമ്മേളനത്തിൽ അബ്ദുൽ റഹിമാൻ, പ്രദീപ് ജനാർദ്ദനൻ, രാജേന്ദ്രൻ ബാലൻ, ജോസി ചെറിയാൻ എന്നിവർ പങ്കെടുത്തു.