fever
fever

കോഴിക്കോട്: മഴയ്ക്ക് പിന്നാലെ ജില്ലയിൽ പനി ബാധിതരുടെ എണ്ണവും കൂടുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 4,214 പേരാണ് പനി ബാധിച്ച് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം ഇരട്ടിവരും. ദിവസവും ശരാശരി 500 പേരെങ്കിലും സർക്കാർ- സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നുണ്ട്.

മൂ​ന്നോ നാ​ലോ ദി​വ​സം നീ​ളു​ന്ന പ​നി​യും ക്ഷീ​ണ​വു​മാ​യാണ് പലരുമെത്തുന്നത്. ചി​ല​ർ​ക്ക്​ ചു​മ​യും ശ്വാ​സം​മു​ട്ട​ലോ​ടും​ കൂ​ടി​യ​ പ​നി​യും പിടിപെടുന്നുണ്ട്. വൈറൽ പനി മാത്രമല്ല ഡെങ്കിപ്പനിയും, മഞ്ഞപ്പിത്തവും ആളുകളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഒരാഴ്ചക്കിടെ ഒൻപത് പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും 51പേർ ലക്ഷണങ്ങളോടെ ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്. ജില്ലയിൽ കഴിഞ്ഞ മാസം മഞ്ഞപിത്തം ബാധിച്ച് രണ്ടു പേരാണ് മരിച്ചത്. കുരുവട്ടൂർ, ഒളവണ്ണ, കോടഞ്ചേരി, തിരുവമ്പാടി, മേഖലകളിലാണ് ഡെങ്കിപ്പനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. ഇടവിട്ടുള്ള മഴമൂലം പലയിടത്തും വെള്ളം കെട്ടിക്കിടക്കുന്നതും കൊതുകുകൾ പെരുകുന്നതുമാണ്‌ പനിയും ഡെങ്കിപ്പനിയും വർദ്ധിക്കാൻ കാരണം. പകർച്ചവ്യാധികൾ പിടിമുറുക്കിയതോടെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഉറവിട നശീകരണമടക്കമുള്ള പ്രതിരോധ നടപടികളും ജില്ലയിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

@രോഗം -ബാധിച്ചവർ

ഹെപ്പറ്റൈറ്റിസ്- 27
എലിപ്പനി -16
മലേറിയ- 1

ഡെങ്കിപ്പനി- 51

മഞ്ഞപിത്തം-16

@കൺട്രോൾ റൂം സജ്ജം

മഴ ശക്തിയായതോടെ പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കി സ്റ്റേറ്റ് കൺട്രോൾ റൂമും ആരംഭിച്ചു. ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് 104, 1056, 04712552056 നമ്പറുകളിൽ ബന്ധപ്പെടാം.