കോഴിക്കോട്: ജില്ലയിലെ എല്ലാ റസിഡൻസ് അസോസിയേഷനുകളുടെയും ജില്ലാ സംഗമം നാളെ വൈകീട്ട് നാലിന് ഇൻഡോർ സ്റ്റേഡിയം ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് റസിഡൻസ് അപ്പെക്സ് കൗൺസിൽ ഓഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി എം.കെ. ബീരാൻ അറിയിച്ചു. ജില്ലയിലെ എല്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിലും കമ്മിറ്റികൾ രൂപീകരിച്ച് ജില്ലാടിസ്ഥാനത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനും, ഭാവിപ്രവർത്തനങ്ങൾക്കും യോഗത്തിൽ മാർഗരേഖ ആവിഷ്‌കരിക്കും. ഫ്ലാറ്റ്, വില്ല, കോളനി ഉൾപ്പെടെ എല്ലാ റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾക്കും പങ്കെടുക്കാം. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ അരുൺ ടി.ജെ, കോൺഫെഡറേഷൻ ഓഫ് റസിഡൻസ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് മുരളീധരൻ പുതുക്കുടി യോഗത്തിൽ പങ്കെടുക്കും.