വടകര: കുടുംബശ്രീ അരങ്ങ് വടകര ക്ലസ്റ്റർതല സർഗോത്സവം ഇന്നും 27,28 തിയതികളിലുമായി വടകര സംസ്കൃതം ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. താലൂക്കിലെ 24 സി.ഡി.എസുകളിൽ നിന്നായി 49 ഇനങ്ങളിലായി 700 ഓളം മത്സരാർത്ഥികൾ മാറ്റുരയ്ക്കും. ഇന്ന് നടക്കുന്ന സ്റ്റേജിതര മത്സരങ്ങളിൽ കഥാരചന, കവിതാരചന, ചിത്രരചന, കാർട്ടൂൺ തുടങ്ങിയവ നടക്കും. 27,28 തീയതികളിൽ നാടോടി നൃത്തം, മാപ്പിളപ്പാട്ട്, തിരുവാതിര, നാടകം തുടങ്ങി 16 സ്റ്റേജിനങ്ങൾ നടക്കും. ജില്ല കലോത്സവം മെയ് 31, ജൂൺ 1 തിയതികളിൽ നടക്കാവിൽ വച്ച് നടക്കും. സംസ്ഥാന കലോത്സവം ജൂൺ 7, 8, 9 തിയതികളിൽ കാസർകോട് ജില്ലയിലാണ്.