img
ബി.ആർ.സിയുടെ നേതൃത്വത്തിൽ നടന്ന അദ്ധ്യാപക പരിശീലനത്തിൽ നിന്ന്

വടകര: പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി അദ്ധ്യാപകർക്കുള്ള അവധിക്കാല പരിശീലനം പൂർത്തിയായി. 1, 3, 5, 7, 9 ക്ലാസുകളിലെ പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയും മറ്റ് ക്ലാസുകളിൽ നിലവിലെ പുസ്തകങ്ങളിലുമാണ് പരിശീലനം നടന്നത്. വടകര ബി .ആർ. സി പരിധിയിലെ എൽ .പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ 1500 ഓളം അദ്ധ്യാപകർ പങ്കെടുത്തു. വിദ്യാഭ്യാസ ഉപഡയറക്ടർമാരായ സി.മനോജ്കുമാർ, അജിതകുമാരി, ഡയറ്റ് പ്രിൻസിപ്പൽ ഡോ. യു.കെ. അബ്ദുന്നാസർ, ഡി.പി.സി ഡോ.എ .കെ.അബ്ദുൾ ഹക്കിം, വിദ്യാകിരണം ജില്ല കോ -ഓർഡിനേറ്റർ വി.വി.വിനോദ് , ഡി.ഇ.ഒ. ഹെലൻ , ഡി.പി.ഒ പി.പി. മനോജ്, വി.കെ. സുനിൽ, സപ്ന ജൂലിയറ്റ് എന്നിവർ നേതൃത്വം നൽകി.