mappilakalaaaca
കേരള മാപ്പിള കലാ അക്കാഡമി

വടകര: കേരള മാപ്പിള കലാ അക്കാഡമി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്നേഹ സംഗമവും രണ്ടാമത് പി.ടി.അബ്ദുറഹ്മാൻ സ്മാരക അവാർഡ് വിതരണവും നാളെ ഇരിങ്ങൽ കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് നടക്കും. വൈകിട്ട് അഞ്ചിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഫൈസൽ എളേറ്റിലിന് 10001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് സമ്മാനിക്കും. കാനത്തിൽ ജമീല എം.എൽ.എ മുഖ്യാതിഥിയാവും. ആയിഷ ബാനു പ്രഭാഷണം നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് എം.കെ.അഷ്റഫ്, ജനറൽ സെക്രട്ടറി അഷ്റഫ് ടി കൊടുവള്ളി എന്നിവർ അറിയിച്ചു.