nit
എൻ.ഐ.ടി

കോഴിക്കോട്: കാലിക്കറ്റ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി ഗണിതശാസ്ത്ര വിഭാഗവും സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ ആൻഡ് സ്‌കിൽ ഡെവലപ്‌മെന്റും സംയുക്തമായി എട്ടാം ക്ലാസ് മുതലുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്ക് അഞ്ച് ദിവസത്തെ റസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പുതിയ കാര്യങ്ങൾ കുട്ടികളെ സജ്ജരാക്കുകയെന്നതാണ് ക്യാമ്പിന്റെ ഉദ്ദ്യേശം. പൈത്തൺ കോഡിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജിൻസിന് ആവശ്യമായ ഗണിത ശാസ്ത്രത്തിന്റെ പ്രയോഗം, വിവിധ തരം എ. ഐ മോഡലുകളുടെ നിർമാണം എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ക്യാമ്പിലൂടെ അറിയാം. 27ന് ആരംഭിക്കുന്ന ക്യാമ്പ് എൻ.ഐ.ടി കാലിക്കറ്റ് ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ ഉദ്ഘാടനം ചെയ്യും. 31 ന് സമാപിക്കും.