പയ്യോളി: പയ്യോളി നഗരസഭ പ്രദേശങ്ങളിൽ മഴക്കാല പൂർവ ശുചീകരണം നടത്തി. നഗരസഭ ചെയർമാൻ വി.കെ.അബ്ദു റഹിമാൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എം.ഹരിദാസൻ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ, അഷ്റഫ് കോട്ടക്കൽ, ഷെജ്മിന അസയിനാർ , കൗൺസിലർ ടി .ചന്തു , ടി.ചന്ദ്രൻ, മേഘനാഥൻ സി.ടി.കെ, ടി.പി. പ്രജീഷ് കുമാർ, മജീദ് വി.കെ, പ്രശാന്ത് വൈ.ബി, രജനി ഡി.ആർ എന്നിവർ സ്ക്വാഡുകൾക്ക് നേതൃത്വം നൽകി. കൗൺസിലർമാർ ,വ്യാപാരികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ക്ലീൻ പയ്യോളി പ്രവർത്തകർ, ഹരിതകർമ സേനാംഗങ്ങൾ,കുടുംബശ്രീ പ്രവർത്തകർ, ജേസീസ് , ലയൺസ് ക്ലബ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.