കോഴിക്കോട്: നഗരഹൃദയത്തിൽ കുട്ടികൾക്കൊരു വായനാമൂല എന്ന ലക്ഷ്യത്തോടെ മാനാഞ്ചിറയിലെ പബ്ലിക് ലൈബ്രറിയിൽ ആരംഭിച്ച കുട്ടികളുടെ വായനശാല സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. കെ. മധു ഉദ്ഘടാനം ചെയ്തു. ഒരു ലക്ഷത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറിയിൽ ഏഴായിരത്തോളം അംഗങ്ങളുണ്ട്. അംഗങ്ങളുടെ കൂടെ വരുന്ന കുട്ടികൾക്കും അല്ലാത്തവർക്കും പ്രയോജനപ്പെടുത്താനും പുതുതലമുറയെ വായനയിലേക്ക് അടുപ്പിക്കാനുമാണ് കുട്ടികളുടെ വായനാ മൂലയ്ക്ക് തുടക്കമിട്ടത്. വൈസ് പ്രസിഡന്റ് എ.പി. ജയൻ, ജോ.സെക്രട്ടറി മനയത്ത് ചന്ദ്രൻ, സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.ചന്ദ്രൻ, പ്രമോദ് ദാസ് എൻ, പി.വി.കെ. പനയാൽ, അജിത്ത് കൊളാടി, തങ്കം, എം.കെ .രമേശ്കുമാർ എന്നിവർ പങ്കെടുത്തു.