lockel
രാമനാട്ടുകര കുടുംബാരോ​ഗ്യ ​കേന്ദ്രം സി പി എം തൊട്ടായിപ്പാടം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ശുചീകരിക്കുന്നു .

രാമനാട്ടുകര​: ശക്തമായ മഴയെ തുടർന്ന് വെള്ളം കയറിയ രാമനാട്ടുകര കുടുംബാരോ​ഗ്യ ​കേന്ദ്രം സി.പി.എം തൊട്ടായിപ്പാടം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു. മോഹൻദാസ് സിനാർ, രഘുനാഥ് വി, നാസർ ടി, നൗഷാദ് മഞ്ഞറോഡൻ, സുരേഷ് പി, സൈതലവി വി, മുഹസിർ കെ.പി, സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു. കുടുംബാരോ​ഗ്യ ​കേന്ദ്രത്തിന്റെ പ്രവർത്തനം താത്ക്കാലികമായി പുളിഞ്ചോട് മനാറുൽ ഇസ്ലാം മദ്രസയിലേക്ക് മാറ്റിയിരുന്നു​.​ ​പുല്ലുംകുന്ന് റോഡിലുള്ള ​ രാമനാട്ടുകര മുനിസിപ്പാലിറ്റി​ കുടുംബാരോ​ഗ്യ കേന്ദ്രം ​എല്ലാ മഴക്കാലത്തും വെള്ളത്തിലാവുന്ന ​ സ്ഥിതിയിലാണ് . സമീപത്തെ തോട് കരകവിഞ്ഞാണ് വെള്ളം കയറുന്നത്. ജീവനക്കാരും നാട്ടുകാരും കമ്പ്യൂട്ടറും മറ്റും വെള്ളം കയറാത്ത ഭാഗത്തേക്ക് മാറ്റി.