കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ 4 വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ മെഡിക്കൽ ബോർഡ് യോഗം 1ന് ചേരുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. വിദഗ്ദ്ധ മെഡിക്കൽ സംഘം പങ്കെടുക്കും. രേഖപ്പെടുത്തിയ മൊഴികളും മറ്റ് രേഖകളും പരിശോധിച്ച ശേഷം തുടർ നടപടികൾ കൈക്കൊള്ളും. കഴിഞ്ഞ 16നാണ് കൈവിരലിന് ചികിത്സയ്ക്കെത്തിയ ചെറുവണ്ണൂർ മധുരവനം സ്വദേശിയായ കുട്ടിക്ക് നാവിൽ ശസ്ത്രക്രിയ നടത്തിയത്.