കൊയിലാണ്ടി: നഗരസഭ മഴക്കാല രോഗപ്രതിരോധ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി നഗര ശുചീകരണം ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി ഇന്ദു എസ് ശങ്കരി പ്രവൃത്തി വിശദീകരിച്ചു. ചുമട്ടുതൊഴിലാളികൾ, വ്യാപാരി വ്യവസായികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ക്ലീൻ സിറ്റി മാനേജർ ശ്രീ സതീഷ്, എച്ച്.ഐമാരായ, പ്രദീപൻ മരുതേരി , റിഷാദ് കെ ജമീഷ്, ലിജോയ് സീന,ഷൈനി,രമിത എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില സ്വാഗതം പറഞ്ഞു.