reshma
ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ്സ് ഏർപ്പെടുത്തിയ സ്വീകരണം

ബേപ്പൂർ: കേരള ലോക്കൽ ഗവ.സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ.കെ.സുരേഷ് , കെ.പി.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡന്റായിരുന്ന പ്രസന്ന കരോളി എന്നിവർക്ക് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സ്വീകരണം നൽകി. ഡി.സി.സി. പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. രാജീവ് തിരുവച്ചിറ അദ്ധ്യക്ഷത വഹിച്ചു. ടി.കെ. അബ്ദുൾ ഗഫൂർ, മുരളി ബേപ്പൂർ, കെ.ഉദയകുമാർ, ടി. ശിവദാസൻ, എ.എം. അനിൽകുമാർ, രാജേഷ് അച്ചാറമ്പത്ത്, നവാസ് അരക്കിണർ, പി. രജനി, ആഷിഖ് പിലാക്കൽ, സി.ടി. ഹാരിസ്, എൻ.ബ്രിജേഷ്, എം. ഷെറി , രാജലക്ഷ്മി , കെ.സി. ബാബു, സൽമാൻ അരക്കിണർ, പ്രദീപ് അയ്യന്റെവീട്ടിൽ പ്രസംഗിച്ചു.